English-Video.net comment policy

The comment field is common to all languages

Let's write in your language and use "Google Translate" together

Please refer to informative community guidelines on TED.com

TEDGlobal 2013

Manal al-Sharif: A Saudi woman who dared to drive

മനാൽ അൽ-ഷറീഫ്: മനാൽ-അൽ-ഷെറീഫ്: വാഹനമോടിക്കാൻ ധൈര്യം കാണിച്ച സൗദി വനിത

Filmed
Views 1,555,967

സ്ത്രീകൾ വാഹനമോടിക്കുന്നതിനെതിരെ സൗദിയിൽ നിയമങ്ങളൊന്നുമില്ല. പക്ഷെ, അത് വിലക്കപ്പെട്ടിരിക്കുകയാണ്. രണ്ട് വർഷം മുൻപ് മനാൽ-അൽ-ഷെറീഫ് സ്വയം വാഹനമോടിച്ചുകൊണ്ട് സ്ത്രീകളെ വാഹനമോടിക്കാൻ ൻ പ്രേരിപ്പിച്ചു - യൂട്യൂബിനു വേണ്ടി അത് ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് എന്തുണ്ടായി എന്ന കഥ കേൾക്കൂ.

- Women’s rights activist
Manal al-Sharif advocates for women’s right to drive, male guardianship annulment, and family protection in Saudi Arabia. Full bio

Allow me to start this talk with a question to everyone.
എന്റെ പ്രസംഗം ഒരു ചോദ്യത്തോടെ തുടങ്ങാൻ എന്നെ അനുവദിക്കുക
00:13
You know that all over the world,
നിങ്ങൾക്കറിയാമല്ലോ, ലോകം മുഴുവനും,
00:17
people fight for their freedom,
ആളുകൾ തങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നു,
00:20
fight for their rights.
തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നു.
00:22
Some battle oppressive governments.
ചിലർ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടങ്ങൾക്കെതിരെ പോരാടുന്നു.
00:25
Others battle oppressive societies.
മറ്റുചിലർ അവകാശങ്ങൾ നിഷേധിക്കുന്ന സമൂഹങ്ങൾക്കെതിരെയും.
00:28
Which battle do you think is harder?
ഏത് യുദ്ധമാണ് വിഷമകരം എന്നാണ് നിങ്ങൾ കരുതുന്നത്?
00:32
Allow me to try to answer this question
എന്നെ ഈ ചോദ്യത്തിന്റെ ഉത്തരം
00:36
in the few coming minutes.
അല്പസമയത്തിനുള്ളിൽ പറയാൻ അനുവദിക്കുക.
00:39
Let me take you back two years ago in my life.
എന്റെ ജീവിതത്തിൽ രണ്ട് വർഷം പിന്നിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുചെല്ലട്ടെ.
00:42
It was the bedtime of my son, Aboody.
എന്റെ മകൻ അബൂദിയെ ഞാൻ ഉറക്കുകയായിരുന്നു.
00:48
He was five at the time.
അന്നവന് അഞ്ച് വയസ്സായിരുന്നു.
00:51
After finishing his bedtime rituals,
അവന്റെ ഉറക്കത്തിനു മുൻപുള്ള പ്രവർത്തികൾ ചെയ്തു തീർത്തതിനു ശേഷം,
00:53
he looked at me and he asked a question:
അവൻ എന്റെ നേർക്ക് നോക്കി ഒരു ചോദ്യം ചോദിച്ചു :
00:56
"Mommy, are we bad people?"
"അമ്മേ, നമ്മൾ ചീത്ത മനുഷ്യരാണോ?"
01:00
I was shocked.
ഞാൻ ഞെട്ടിപ്പോയി.
01:03
"Why do you say such things, Aboody?"
"അബൂദീ, നീ എന്താണ് ഇത്തരം വിവരമില്ലായ്മകൾ പറയുന്നത്?"
01:06
Earlier that day, I noticed some bruises
അന്നേ ദിവസം അവൻ സ്കൂളിൽ നിന്ന് വന്നപ്പോൾ
01:09
on his face when he came from school.
അവന്റെ മുഖത്ത് മുറിവുകൾ ഞാൻ കണ്ടിരുന്നു.
01:11
He wouldn't tell me what happened.
എന്നാൽ എന്താണ് സംഭവിച്ചതെന്ന് അവൻ എന്നോട് പറയാൻ വിസമ്മതിച്ചു.
01:14
[But now] he was ready to tell.
[പക്ഷെ ഇപ്പോൾ] അവൻ എന്നോട് വെളിപ്പെടുത്തി.
01:16
"Two boys hit me today in school.
"സ്കൂളിലെ രണ്ട് കുട്ടികൾ എന്നെ ഇടിച്ചു.
01:20
They told me, 'We saw your mom on Facebook.
അവരെന്നോട് എന്റെ അമ്മയെ ഫേസ്ബുക്കിൽ കണ്ടെന്ന് പറഞ്ഞു.
01:22
You and your mom should be put in jail.'"
നിന്നേയും നിന്റെ അമ്മയേയും ജയിലിൽ ഇടേണ്ടിയിരിക്കുന്നു" എന്നവർ പറഞ്ഞു
01:26
I've never been afraid to tell Aboody anything.
ആരോടും എന്തും പറയാൻ എനിക്ക് എപ്പോഴും ധൈര്യമുണ്ടായിരുന്നു.
01:31
I've been always a proud woman of my achievements.
എന്റെ വിജയങ്ങളിൽ ഞാൻ അഭിമാനം കൊണ്ടിരുന്നു.
01:34
But those questioning eyes of my son
പക്ഷെ എന്റെ മകനെ ചോദ്യം ചെയ്യുന്ന സന്ദർഭം..
01:38
were my moment of truth,
അവ എന്നെ സത്യത്തിലേക്കടുപ്പിച്ച നിമിഷങ്ങളായിരുന്നു.
01:41
when it all came together.
എല്ലാ ചോദ്യങ്ങളും എനിക്കു നേർക്കാണെന്ന് തോന്നി.
01:43
You see, I'm a Saudi woman who had been put in jail
നോക്കൂ, ഞാൻ ഒരു സൗദി സ്ത്രീയാണ്
01:47
for driving a car in a country
കാറോടിച്ചതിന് ഞാൻ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്
01:52
where women are not supposed to drive cars.
കാരണം എന്റെ രാജ്യത്ത് സ്ത്രീകൾ കാറോടിക്കാൻ പാടുള്ളതല്ല.
01:54
Just for giving me his car keys,
കാറിന്റെ ചാവി എനിക്ക് തന്നു എന്ന കുറ്റത്തിന്,
01:59
my own brother was detained twice,
എന്റെ സഹോദരൻ രണ്ട് തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്,
02:01
and he was harassed to the point he had
അദ്ദേഹം പല തവണ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്
02:05
to quit his job as a geologist,
ആക്ഷേപങ്ങൾ മൂലം അദ്ദേഹം ജിയോളജിസ്റ്റിന്റെ ജോലി ഉപേക്ഷിച്ച്,
02:07
leave the country with his wife and two-year-old son.
ഭാര്യയേയും രണ്ട് വയസ്സുള്ള മകനേയും കൂട്ടി രാജ്യം വിടേണ്ടി വന്നു.
02:09
My father had to sit in a Friday sermon
എന്റെ അച്ഛന് ഞായറാഴ്ചത്തെ ആരാധനയിൽ
02:12
listening to the imam condemning women drivers
സ്ത്രീ ഡ്രൈവർമാരെ ഇമാം ഇകഴ്ത്തി സംസാരിക്കുന്നത് കേട്ടിരിക്കേണ്ടി വന്നു,
02:14
and calling them prostitutes
അവരെ വേശ്യകളെന്നു വിളിക്കുന്നത്,
02:18
amongst tons of worshippers,
ആയിരക്കണക്കിന് വിശ്വാസികളുടെ മുന്നിൽ വച്ച് കേൾക്കേണ്ടിവന്നു.
02:20
some of them our friends and family of my own father.
കേട്ടിരുന്നവരിൽ പലരും എന്റെ അച്ഛന്റെ സുഹൃത്തുക്കളോ, കുടൂംബക്കാരോ ആയിരുന്നു.
02:22
I was faced with an organized defamation campaign
എനിക്കെതിരെ ഒരു ആസൂത്രിത കുപ്രചാരണം
02:26
in the local media combined with false rumors
പ്രാദേശിക മാധ്യമങ്ങളിൽ, തെറ്റായ ഊഹാപോഹങ്ങളുടെ അകമ്പടിയോടെ
02:30
shared in family gatherings, in the streets
കുടുംബ സദസ്സുകളിലും, തെരുവുകളിലും
02:33
and in schools.
സ്കൂളുകളിൽപ്പോലും നടത്തി.
02:36
It all hit me.
പെട്ടെന്ന് എനിക്ക് ഒരു കാര്യം തോന്നി.
02:38
It came into focus that those kids
ആ കുട്ടികൾ
02:41
did not mean to be rude to my son.
എന്റെ മകനോട് മോശമായി പെരുമാറാൻ ഉദ്ദേശിച്ചതായിരുന്നില്ല.
02:43
They were just influenced by the adults around them.
അവർ തങ്ങൾക്കു ചുറ്റുമുള്ള മുതിർന്നവരാൽ വശംവദരാക്കപ്പെട്ടവരായിരുന്നു.
02:45
And it wasn't about me, and it wasn't a punishment
ഇത് കുറച്ച് ദൂരം വണ്ടിയോടിച്ച
02:49
for taking the wheel and driving a few miles.
എനിക്ക് നേരെയുള്ള ശിക്ഷയായിരുന്നില്ല.
02:53
It was a punishment for daring to challenge
ഇത് സമൂഹത്തിന്റെ നിബന്ധനകൾ അനുസരിക്കാത്തതിന്റെ
02:57
the society's rules.
ശിക്ഷയായിരുന്നു.
03:00
But my story goes beyond this moment of truth of mine.
പക്ഷെ, എന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല.
03:03
Allow me to give you a briefing
എന്റെ കഥ അല്പം വാക്കുകളിൽ ഒതുക്കി പറയാൻ
03:08
about my story.
എന്നെ അനുവദിക്കൂ.
03:12
It was May, 2011,
മെയ് 2011-ൽ,
03:14
and I was complaining to a work colleague
ഞാൻ എന്റെ കൂടെ ജോലി ചെയ്തിരുന്ന ആളോട്
03:16
about the harassments I had to face
എനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെപ്പറ്റി വിശദീകരിച്ചു
03:18
trying to find a ride back home,
വീട്ടിലേക്കെത്താൻ നോക്കവേ,
03:20
although I have a car and an international driver's license.
എനിക്കൊരു കാറും അന്താരാഷ്ട്ര ഡ്രൈവിങ്ങ് ലൈസൻസും ഉണ്ടായിട്ടും ഉള്ള പ്രശ്നങ്ങളെപ്പറ്റി ഞാൻ സംസാരിച്ചു.
03:21
As long as I've known, women in Saudi Arabia
എനിക്ക് ഓർമ്മയുള്ള കാലം മുതലേ, സൗദി അറേബ്യയിലെ സ്ത്രീകൾ
03:25
have been always complaining about the ban,
വിലക്കിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരുന്നു.
03:27
but it's been 20 years since anyone
പക്ഷെ, ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ
03:29
tried to do anything about it,
കഴിഞ്ഞ 20 വർഷമായി, അതായത് ഒരു തലമുറക്കാലമായി
03:32
a whole generation ago.
ആരും ഒന്നും ചെയ്തിട്ടില്ല.
03:34
He broke the good/bad news in my face.
ഞാൻ പറഞ്ഞു തീർന്നപ്പോൾ സഹപ്രവർത്തകൻ എന്നോട് ആ നല്ല/ചീത്ത വാർത്ത പറഞ്ഞു.
03:36
"But there is no law banning you from driving."
അതായത്, "രാജ്യത്തെ ഒരു നിയമവും നിങ്ങളെ വണ്ടിയോടിക്കുന്നതിൽ നിന്നും തടയുന്നില്ല".
03:38
I looked it up, and he was right.
ഞാൻ അദ്ദേഹത്തിനു നേരെ നോക്കി, അദ്ദേഹം പറഞ്ഞത് ശരിയാണെന്നെനിക്കു തോന്നി.
03:41
There wasn't an actual law in Saudi Arabia.
സൗദിയിൽ അത്തരം ഒരു നിയമമില്ല.
03:44
It was just a custom and traditions
ദൃഡമായ മത ഫത്വകളിൽ അധിഷ്ടിതമായ
03:46
that are enshrined in rigid religious fatwas
വെറും ആചാരങ്ങളും സമ്പ്രദായങ്ങളും
03:48
and imposed on women.
സ്ത്രീകൾക്കു മേൽ അവരോധിക്കപ്പെടുകയായിരുന്നു.
03:52
That realization ignited the idea of June 17,
ഈ തോന്നൽ ജൂൺ 17 എന്ന ദിനത്തെ സൃഷ്ടിക്കുകയായിരുന്നു,
03:54
where we encouraged women to take the wheel
അന്നേദിവസം സ്ത്രീകളെ വളയം കയ്യിലെടുക്കാനും
03:58
and go drive.
വാഹനം ഓടിക്കാനും പ്രേരിപ്പിച്ചു.
04:00
It was a few weeks later, we started receiving all these
കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പ്രതികരണങ്ങൾ കിട്ടിത്തുടങ്ങി
04:03
"Man wolves will rape you if you go and drive."
"നിങ്ങൾ വണ്ടിയോടിച്ചാൽ ആൺ ചെന്നായകൾ നിങ്ങളെ ബലാത്സംഗം ചെയ്യും"
04:07
A courageous woman, her name is Najla Hariri,
നജില ഹരീരി എന്ന ധൈര്യവതിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു,
04:10
she's a Saudi woman in the city of Jeddah,
ജിദ്ദയിൽ താമസിക്കുന്ന സൗദി സ്ത്രീയാണവർ.
04:12
she drove a car and she announced
അവർ തനിയെ കാർ ഓടിച്ചിരുന്നു
04:15
but she didn't record a video.
എന്നാൽ അതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്തിരുന്നില്ല.
04:17
We needed proof.
ഞങ്ങൾക്ക് തെളിവു വേണ്ടിയിരുന്നു.
04:18
So I drove. I posted a video on YouTube.
അതിനാൽ ഞാൻ ഓടിച്ചു. വീഡിയോ യൂ ട്യൂബിൽ പോസ്റ്റു ചെയ്തു.
04:20
And to my surprise,
അദ്ഭുതമെന്ന് പറയട്ടെ,
04:23
it got hundreds of thousands of views the first day.
ആദ്യ ദിവസം തന്നെ അത് ആയിരക്കണക്കിനാളുകൾ വീക്ഷിച്ചു.
04:25
What happened next, of course?
പിന്നീടെന്ത് സംഭവിച്ചെന്നോ?
04:28
I started receiving threats
എനിക്ക് ഭീഷണികൾ കിട്ടിത്തുടങ്ങി
04:30
to be killed, raped, just to stop this campaign.
ഈ ഉദ്യമം നിർത്തിയില്ലെങ്കിൽ കൊല്ലുമെന്ന്, ബലാത്സംഗം ചെയ്യുമെന്ന്.
04:31
The Saudi authorities remained very quiet.
സൗദി ഭരണകൂടം നിശബ്ദത പാലിച്ചു.
04:36
That really creeped us out.
അത് എന്നെ പേടിപ്പിക്കുകയാണുണ്ടായത്.
04:40
I was in the campaign with other Saudi women
ഞാൻ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത് സ്ത്രീകളോടോപ്പമായിരുന്നു,
04:42
and even men activists.
കൂടെ പുരുഷ പ്രവർത്തകരും ഉണ്ടായിരുന്നു.
04:44
We wanted to know how the authorities
ഞങ്ങൾക്ക്, ഭരണകൂടം എങ്ങനെ
04:46
would respond on the actual day, June 17,
ജൂൺ 17-ന് നടന്ന, സ്ത്രീകൾ വാഹനമോടിക്കുന്ന
04:48
when women go out and drive.
ഈ പ്രതിഷേധത്തോട് പ്രതികരിക്കുമെന്ന് അറിയേണ്ടിയിരുന്നു.
04:52
So this time I asked my brother
അതുകൊണ്ട് ഇത്തവണ ഞാൻ എന്റെ സഹോദരനോട്
04:54
to come with me and drive by a police car.
ഒരു പുലീസ് കാറിനു സമീപം വാഹനം ഓടിക്കുന്നതിനായി കൂടെ വരാൻ പറഞ്ഞു.
04:56
It went fast. We were arrested,
ഞങ്ങളെ പെട്ടെന്നു തന്നെ അറസ്റ്റ് ചെയ്യുകയും,
04:58
signed a pledge not to drive again, released.
ഇനിയൊരിക്കലും വാഹനം ഓടിക്കില്ലെന്ന സത്യവാങ്മൂലം എഴുതിക്കുകയും, ജാമ്യം നൽകുകയും ചെയ്തു.
05:01
Arrested again, he was sent to detention for one day,
രണ്ടാമത് പിടിക്കപ്പെട്ടപ്പോൾ, സഹോദരനെ ഒരു ദിവസം തടവിൽ വയ്ക്കുകയും
05:04
and I was sent to jail.
എന്നെ ജെയിലിലേക്ക് വിടുകയും ചെയ്തു.
05:08
I wasn't sure why I was sent there,
എന്നെ അങ്ങോട്ട് വിട്ടത് എന്തിനാണെന്നെനിക്കറിയുമായിരുന്നില്ല.
05:10
because I didn't face any charges in the interrogation.
കാരണം, ചോദ്യം ചെയ്യലിൽ എനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല.
05:11
But what I was sure of was my innocence.
ഞാൻ നിരപരാധിയാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു
05:15
I didn't break a law, and I kept my abaya
ഞാൻ നിയമം ലംഘിച്ചിരുന്നില്ല, ഞാൻ അബായ ധരിച്ചിരുന്നു
05:17
— it's a black cloak we wear in Saudi Arabia before we leave the house —
-അബായ എന്നത് സൗദി സ്ത്രീകൾ പുറത്ത് പോകുമ്പോൾ ധരിക്കുന്ന മേൽ വസ്ത്രമാണ്-
05:19
and my fellow prisoners kept asking me to take it off,
എന്റെ കൂടെയുണ്ടായിരുന്ന തടവുകാർ അത് അഴിച്ചു വയ്ക്കാൻ ഉപദേശിച്ചു
05:23
but I was so sure of my innocence, I kept saying,
എനിക്ക് എന്റെ നിരപരാധിത്വത്തിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ട്,
05:26
"No, I'm leaving today."
"ഞാൻ ഇന്നു തന്നെ തിരിച്ചു പോകും" എന്ന് ഞാൻ മറുപടി കൊടുത്തു കൊണ്ടിരുന്നു.
05:29
Outside the jail, the whole country went into a frenzy,
ജയിലിനു പുറത്ത് മുഴുവൻ രാജ്യവും ഇളകിമറിഞ്ഞിരുന്നു,
05:31
some attacking me badly,
ചിലർ എന്നെ മർദ്ദിച്ചു,
05:35
and others supportive and even collecting signatures
മറ്റ് ചിലർ എനിക്ക് പിന്തുണയ്ക്കായി ഒപ്പുകൾ ശേഖരിച്ചു,
05:37
in a petition to be sent to the king to release me.
രാജാവിനു സമർപ്പിക്കാനുള്ള ഹരജിയിലേക്ക്.
05:41
I was released after nine days.
ഒൻപതു ദിവസങ്ങൾക്കു ശേഷം എന്നെ വിട്ടയച്ചു.
05:45
June 17 comes.
ജൂൺ 17 ന്
05:47
The streets were packed with police cars
തെരുവുകളിൽ മുഴുവനും പുലീസ് വാഹനങ്ങൾ നിരന്നു നിന്നിരുന്നു.
05:49
and religious police cars,
മത പോലീസിന്റെ കാറുകളും ഉണ്ടായിരുന്നു,
05:52
but some hundred brave Saudi women
എന്നാൽ നൂറോളം ധൈര്യവതികളായ സൗദി സ്ത്രീകൾ
05:54
broke the ban and drove that day.
നിരോധനം ലംഘിച്ചുകൊണ്ട് അന്ന് വാഹനമോടിച്ചു.
05:56
None were arrested. We broke the taboo.
ഒറ്റയാളെപ്പോലും അറസ്റ്റു ചെയ്യുകയുണ്ടായില്ല. അങ്ങനെ ഞങ്ങൾ ഈ നിരോധനത്തെ മറികടന്നു.
05:58
(Applause)
(കയ്യടി)
06:02
So I think by now, everyone knows that we can't drive,
ഞങ്ങൾക്ക് വാഹനം ഓടിക്കാൻ പറ്റില്ലെന്ന്,
06:12
or women are not allowed to drive, in Saudi Arabia,
അൽല്ലെങ്കിൽ സ്ത്രീകൾ സൗദിയിൽ വാഹനമോടിക്കരുതെന്ന്, എല്ലാവർക്കുമറിയാമായിരിക്കും.
06:15
but maybe few know why.
പക്ഷെ, അതെന്തുകൊണ്ടെന്ന് വളരെക്കുറച്ച് പേർക്കു മാത്രമേ അറിയുകയുണ്ടാവുകയുള്ളൂ.
06:17
Allow me to help you answer this question.
ഇതിനുള്ള ഉത്തരം ഞാൻ പറയാം.
06:20
There was this official study
ഒരു ഔദ്യോഗിക പഠനം നടത്തിയിരുന്നു
06:22
that was presented to the Shura Council --
ഇത് ശൗറാ കൗൺസിലിനു സമർപ്പിക്കുകയുമുണ്ടായി
06:26
it's the consultative council appointed
ശൗറ കൗൺസിൽ എന്നത് സൗദി രാജാവ്
06:28
by the king in Saudi Arabia —
നിയമിക്കുന്ന കോൺസുലേറ്റീവ് കൗൺസിൽ ആണ്-
06:30
and it was done by a local professor,
പഠനം നടത്തിയത് ഒരു പ്രാദേശിക പ്രൊഫസറും,
06:32
a university professor.
അതെ, ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ.
06:34
He claims it's done based on a UNESCO study.
ഇതൊരു യുനെസ്കോ പഠനത്തെ ആസ്പദമാക്കിയുള്ളതാണെന്ന് അദ്ദ്ദേഹം അവകാശപ്പെടുന്നു.
06:35
And the study states,
പഠനത്തില് പറയുന്നത്,
06:40
the percentage of rape, adultery,
ബലാത്സംഗത്തിന്റെ, വിവാഹേതര ബന്ധങ്ങളുടെ
06:43
illegitimate children, even drug abuse,
വിവാഹേതര ബന്ധത്തിൽ പിറന്ന കുഞ്ഞുങ്ങളുടെ, മയക്കു മരുന്ന് ഉപയോഗത്തിന്റെ, വേശ്യാവൃത്തിയുടെ ശതമാനക്കണക്ക്
06:46
prostitution in countries where women drive
സ്ത്രീകൾ വാഹനമോടിക്കുന്ന രാജ്യങ്ങളിൽ
06:50
is higher than countries where women don't drive.
സ്ത്രീകൾ വാഹനമോടിക്കാത്ത രാജ്യങ്ങളിലേക്കാൽ കൂടുതലാണെന്നതാണ്.
06:53
(Laughter)
(ചിരിക്കുന്നു)
06:56
I know, I was like this, I was shocked.
ഇത് എനിക്കറിയാമായിരുന്നെങ്കിലും ഞാൻ ഞെട്ടി.
06:58
I was like, "We are the last country in the world
ഞാന് പറഞ്ഞു, " സ്ത്രീകൾ വാഹനമോടിക്കാത്ത ലോകത്തിലെ
06:59
where women don't drive."
അവസാന രാജ്യം നമ്മുടേതാണ്."
07:02
So if you look at the map of the world,
നിങ്ങൾ ലോക ഭൂപടത്തിൽ നോക്കിയാൽ,
07:04
that only leaves two countries:
രണ്ട് തരം വിഭാഗങ്ങൾ കാണാം :
07:06
Saudi Arabia, and the other society is the rest of the world.
ഒന്ന് സൗദി അറേബ്യ, മറ്റ് ബാക്കിയുള്ള ലോകം.
07:08
We started a hashtag on Twitter mocking the study,
ഈ പഠനത്തെ കളിയാക്കിക്കൊണ്ട് ഞങ്ങൾ ട്വിറ്ററിൽ ഒരു ഹാഷ്ടാഗ് തുടങ്ങി വച്ചു
07:13
and it made headlines around the world.
ഈ വാർത്ത ലോകമെമ്പാടുമുള്ള പത്രങ്ങളിൽ നിറഞ്ഞു.
07:16
[BBC News: 'End of virginity' if women drive, Saudi cleric warns]
[ബി.ബി.സി. ന്യൂസ്: സ്ത്രീകൾ വാഹനമോടിച്ചാൽ 'പാതിവ്രത്യം ഇല്ലാതാകുമെന്ന്' സൗദി മതമേലധ്യക്ഷൻ]
07:18
(Laughter)
(ചിരിക്കുന്നു)
07:20
And only then we realized it's so empowering
അപ്പോഴാണ് ശത്രുവിനെ പരിഹസിക്കുന്നത് ശക്തി വർദ്ധിപ്പിക്കുമെന്ന്
07:21
to mock your oppressor.
ഞങ്ങൾ മനസിലാക്കിയത്.
07:24
It strips it away of its strongest weapon: fear.
ഇതിലൂടെ നിങ്ങളുടെ ഏറ്റവും മൂർച്ചയേറിയ ആയുധമായ ഭയം അസ്ഥാനത്താകുകയാണ്.
07:25
This system is based on ultra-conservative
ഇവിടുത്തെ നാട്ടുനടപ്പ് വളരെ പ്രാകൃതമായ
07:30
traditions and customs
വിശ്വാസങ്ങളെയും പ്രമാണങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്.
07:33
that deal with women as if they are inferior
ഇവ സ്ത്രീകളെ താഴ്ന്നവരായി കണക്കാക്കുന്നു,
07:35
and they need a guardian to protect them,
കൂടാതെ അവർക്ക് രക്ഷകർത്താവ് വേണമെന്ന് നിഷ്കർശിക്കുന്നു.
07:38
so they need to take permission from this guardian,
അതിനാൽ അവർ രക്ഷകർത്താവിന്റെ സമ്മതം തേടേണ്ടി വരുന്നു
07:41
whether verbal or written, all their lives.
വാക്കാലോ, എഴുത്തിലോ, ജീവിതാവസാനം വരെ.
07:43
We are minors until the day we die.
മരണം വരെയും നമ്മള് ആശ്രിതരാണ്.
07:45
And it becomes worse when it's enshrined in religious fatwas
മത ഫത്വകളിൽ രേഖപ്പെടുത്തുമ്പോൾ,
07:48
based on wrong interpretation of the sharia law,
അവ ശരീയ നിയമങ്ങളുടെ തെറ്റായ വ്യാഖ്യാനത്തെ ആസ്പദമാക്കുമ്പോൾ
07:52
or the religious laws.
കാര്യങ്ങൾ വഷളാകുന്നു.
07:54
What's worst, when they become codified
അതിലും കഷ്ടം അവ ക്രോഡീകരിക്കപ്പെട്ട്
07:57
as laws in the system,
നിയമങ്ങളാക്കി മാറ്റപ്പെടുമ്പോളാണ്,
07:59
and when women themselves believe in their inferiority,
സ്ത്രീകൾ തങ്ങൾ ഇകഴ്ന്നവരാണെന്ന് സ്വയം കരുതുമ്പോളാണ്
08:01
and they even fight those who try
ഈ നിയമങ്ങൾ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ
08:05
to question these rules.
പോരാടുമ്പോഴാണ്.
08:07
So for me, it wasn't only about these attacks I had to face.
എനിക്ക് നേരെ വന്ന ആക്രമണങ്ങളെ ചെറുത്തതു മാത്രമല്ല എന്റെ അനുഭവം.
08:11
It was about living two totally different
എന്റെ വ്യക്തിത്വത്തിന്റെ രണ്ട് വശങ്ങൾ
08:15
perceptions of my personality, of my person --
ജീവിക്കുക എന്നതും കൂടിയാണ്-
08:18
the villain back in my home country,
നാട്ടിൽ ഒരു പ്രതിനായികയുടെ വ്യക്തിത്വവും
08:21
and the hero outside.
പുറത്ത് ഒരു വിജയിയും.
08:23
Just to tell you, two stories happened in the last two years.
ഇതും കൂടി പറയട്ടെ, കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ രണ്ട് കഥകൾ നടന്നു.
08:25
One of them is when I was in jail.
ഒന്ന് സംഭവിച്ചത് ഞാൻ ജയിലിലായിരിക്കുമ്പോഴാണ്.
08:29
I'm pretty sure when I was in jail,
ഞാൻ ജയിലിലായിരുന്നപ്പോൾ
08:32
everyone saw titles in the international media
ആ വിവരം അന്താരാഷ്ട്ര മാധ്യമങ്ങളിൽ എല്ലാവരും കണ്ടുവെന്ന് എനിക്കാറിയാം.
08:34
something like this during these nine days I was in jail.
ഒൻപത് ദിവസങ്ങൾ ഞാൻ ജയിലിലായിരുന്നെന്നോ മറ്റോ ആയിരിക്കണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുക.
08:38
But in my home country, it was a totally different picture.
പക്ഷെ എന്റെ മാതൃരാജ്യത്തിലെ സ്ഥിതി വ്യത്യസ്തമായിരുന്നു.
08:42
It was more like this:
അവിടെ ഇങ്ങനെയായിരുന്നു:
08:45
"Manal al-Sharif faces charges of disturbing public order
"മനാൽ അൽ ഷരീഫ് സ്തീകളെ വാഹനമോടിക്കാൻ പ്രേരിപ്പിച്ചതിനും, പൊതുസമാധാനം നശിപ്പിച്ചതിനും
08:47
and inciting women to drive."
നിയമത്തെ നേരിടുന്നു."
08:50
I know.
എനിക്കറിയാം.
08:54
"Manal al-Sharif withdraws from the campaign."
"മനാൽ-അൽ-ഷെറീഫ് പിന്മാറുന്നു"
08:57
Ah, it's okay. This is my favorite.
ഹാ, അതു കുഴപ്പമില്ല. ഇതാണെനിക്കേറ്റവും ഇഷ്ടപ്പെട്ടത്,
08:59
"Manal al-Sharif breaks down and confesses:
"മനാൽ അൽ ഷെറീഫ് ഉള്ളുതുറന്ന് കുറ്റസമ്മതം നടത്തുന്നു:
09:02
'Foreign forces incited me.'"
"എന്നെ വശീകരിച്ചത് വിദേശ ശക്തികളാണ്"
09:04
(Laughter)
(ചിരിക്കുന്നു)
09:06
And it goes on, even trial and flogging me in public.
അങ്ങനെയങ്ങനെ പല വാർത്തകൾ, എന്നെ വിചാരണ ചെയ്യുന്നതിനെപ്പറ്റിയും, പരസ്യമായി ചാട്ടവാറടി നൽകുന്നതിനെപ്പറ്റിയും.
09:08
So it's a totally different picture.
ഇതൊരു വ്യത്യസ്തമായ അവസ്ഥയായിരുന്നു.
09:13
I was asked last year to give a speech
എന്നോട് കഴിഞ്ഞ വർഷം
09:17
at the Oslo Freedom Forum.
ഓസ്ലോ ഫ്രീഡം ഫോറത്തിൽ ഒരു പ്രസംഗം നൽകാൻ ആവശ്യപ്പെട്ടൂ.
09:19
I was surrounded by this love
എനിക്കു ചുറ്റും എന്നെ സ്നേഹിക്കുന്നവരുടെയും
09:21
and the support of people around me,
എന്നെ പിന്താങ്ങുന്നവരുടെയും സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു,
09:24
and they looked at me as an inspiration.
അവർ എന്നെ പ്രതീക്ഷയോടെയാണ് കണ്ടത്.
09:26
At the same time, I flew back to my home country,
അതേസമയം, ഞാൻ തിരിച്ച് എന്റെ രാജ്യത്തേക്ക് വന്നപ്പോൾ,
09:28
they hated that speech so much.
എന്നെ നാട്ടുകാർ വളരെയധികം വെറുക്കുന്നെന്ന് മനസിലായി.
09:31
The way they called it: a betrayal to the Saudi country
അവരിങ്ങനെയാണ് പറഞ്ഞത് : സൗദി രാജ്യത്തെയും, സൗദി ജനതയയേയും
09:33
and the Saudi people,
ചതിച്ചവൾ,
09:35
and they even started a hashtag called #OsloTraitor on Twitter.
പിന്നെ ട്വിറ്ററിൽ #ഓസ്ളോട്രൈറ്റർ എന്ന ഹാഷ്ടാഗ് ഉണ്ടാക്കുകയും ചെയ്തു.
09:37
Some 10,000 tweets were written in that hashtag,
10,000 ട്വീറ്റുകളോളമാണ് ആ ഹാഷ്ടാഗിൽ വന്നത്
09:40
while the opposite hashtag, #OsloHero,
അതേസമയം, അതിനു നേർ വിപരീതമായ #ഓസ്ലോഹീറോ എന്ന ഹാഷ്ടാഗിൽ
09:44
there was like a handful of tweets written.
വളരെ ചുരുക്കം ട്വീറ്റുകൾ മാത്രമേ എഴുതപ്പെട്ടിരുന്നുള്ളൂ.
09:46
They even started a poll.
അവർ ഒരു വോട്ടെടുപ്പ് പോലും തുടങ്ങി.
09:48
More than 13,000 voters answered this poll:
വോട്ടെടുപ്പിൽ 13,000 പേർ പങ്കെടുത്തു:
09:50
whether they considered me a traitor or not after that speech.
ആ പ്രസംഗത്തിനു ശേഷം ഞാൻ ഒരു രാജ്യദ്രോഹിയായോ എന്നതായിരുന്നു ചോദ്യം.
09:53
Ninety percent said yes, she's a traitor.
തൊണ്ണൂറു ശതമാനം പറഞ്ഞത്, അതെ, അവള് രാജ്യദ്രോഹിയാണെന്നാണ്.
09:56
So it's these two totally different perceptions
ഇതാ, എന്റെ വ്യക്തിത്വത്തെപ്പറ്റിയുള്ള രണ്ട് വ്യത്യസ്ത
09:59
of my personality.
അവലോകനങ്ങളിതാ.
10:03
For me, I'm a proud Saudi woman,
എന്റെ അഭിപ്രായത്തിൽ, ഞാൻ ഒരു അഭിമാനിയായ സൗദി സ്ത്രീയാണ്,
10:05
and I do love my country,
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു,
10:07
and because I love my country, I'm doing this.
രാജ്യത്തോടുള്ള സ്നേഹം കൊണ്ടാൺ ഞാനിത് ചെയ്യുന്നത്.
10:09
Because I believe a society will not be free
ഞാൻ വിശ്വസിക്കുന്നത്, സ്ത്രീകൾ മോചിതരല്ലാത്ത ഒരു സമൂഹവും
10:12
if the women of that society are not free.
സ്വയം മോചിതമല്ലെന്നാണ്.
10:14
(Applause)
(കയ്യടി)
10:17
Thank you.
നന്ദി.
10:27
(Applause)
(കയ്യടി)
10:29
Thank you, thank you, thank you, thank you.
നന്ദി, നന്ദി, നന്ദി, ഒരുപാട് നന്ദി.
10:32
(Applause)
(കയ്യടി)
10:35
Thank you.
നന്ദി.
10:47
But you learn lessons from these things that happen to you.
നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്ന് നാം ഒരുപാട് പാഠങ്ങൾ പഠിക്കും.
10:51
I learned to be always there.
ഞാൻ പഠിച്ചത് പതറാതെ നിൽക്കാനാണ്.
10:55
The first thing, I got out of jail,
ജയിലിൽ നിന്ന് വന്നശേഷം ഞാൻ ചെയ്ത ആദ്യ കാര്യം
10:58
of course after I took a shower, I went online,
ഒരു കുളിക്ക് ശേഷം, ഓൺലൈനിൽ കയറുക എന്നതായിരുന്നു.
11:00
I opened my Twitter account and my Facebook page,
ഞാൻ എന്റെ ഫേസ്ബുക്ക് പേജും, ട്വിറ്റർ അക്കൗണ്ടും തുറന്നു,
11:03
and I've been always very respectful
എനിക്ക് വിമർശനങ്ങൾ നൽകുന്ന എല്ലാവരോടും
11:06
to those people who are opining to me.
ഞാൻ വളരെ അധികം ബഹുമാനം പുലർത്തിയിരുന്നു.
11:09
I would listen to what they say,
അവർ പറയുന്നത് ഞാൻ കേൾക്കുമായിരുന്നു
11:10
and I would never defend myself with words only.
എന്നാൽ ഞാൻ പ്രതിരോധിച്ചിരുന്നത് വാക്കുകൾ കൊണ്ടുമാത്രമല്ല.
11:12
I would use actions. When they said I should withdraw from the campaign,
ഞാൻ പ്രവർത്തിയിലൂടെയും പ്രതികരിച്ചു. അവർ എന്നോട് സമരത്തിൽ നിന്ന് വിട്ടു നിൽക്കാൻ പറഞ്ഞപ്പോൾ,
11:15
I filed the first lawsuit against the general directorate
ഞാൻ ജെനറൽ ഡയരക്ടറേറ്റിനെതിരെ പരാതി നൽകി
11:17
of traffic police for not issuing me a driver's license.
ട്രാഫിക്ക് പുലീസ് എനിക്ക് ലൈസൻസ് നൽകാത്തതിന്.
11:20
There are a lot of people also --
ഒരുപാട് പേർ എനിക്ക്
11:24
very big support, like those 3,000 people
വലിയ പിന്തുണ നൽകി, എനിക്കു വേണ്ടി ഹരജിയിൽ ഒപ്പിട്ട 3000
11:26
who signed the petition to release me.
പേരെപ്പോലുള്ളവർ.
11:29
We sent a petition to the Shura Council
ഞങ്ങൾ ഈ ഹരജി ശൂറ കൗൺസിലിനു നൽകി
11:31
in favor of lifting the ban on Saudi women,
സൗദി സ്ത്രീകള്ക്കേർപ്പെടുത്തിയ നിരോധനം പിന്വലിക്കുകയായിരുന്നു ആവശ്യം,
11:34
and there were, like, 3,500 citizens who believed in that
ഈ ആവശ്യത്തിൽ വിശ്വസിച്ചിരുന്ന 3,5000 ഓളം പേർ
11:38
and they signed that petition.
ആ ഹരജിയിൽ ഒപ്പിട്ടു.
11:41
There were people like that, I just showed some examples,
അതെ, അങ്ങനുള്ള ആളുകളും ഉണ്ട്, ഞാൻ ചില ഉദാഹരണങ്ങൾ പറഞ്ഞെന്നേ ഉള്ളൂ
11:42
who are amazing, who are believing in women's rights in Saudi Arabia,
ഇവർ നല്ലവരാണ്, സൗദിയിൽ സ്ത്രീകൾക്ക് അവകാശങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നവർ,
11:45
and trying, and they are also facing a lot of hate
അതിനു വേണ്ടി ശ്രമിക്കുന്നവർ, അതു കാരണം ഒരുപാട് നിന്ദ സഹിക്കേണ്ടി വന്നവർ
11:48
because of speaking up and voicing their views.
സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞതുകൊണ്ട് നിന്ദിക്കപ്പെട്ടവർ.
11:51
Saudi Arabia today is taking small steps
സൗദി അറേബ്യ സ്ത്രീകളുടെ അവകാശങ്ങൾ നൽകാനായി
11:55
toward enhancing women's rights.
ചെറിയ കാൽ വെപ്പുകൾ നടത്തിത്തുടങ്ങിയിട്ടുണ്ട്.
11:57
The Shura Council that's appointed by the king,
രാജാവ് നിയമിക്കുന്ന ശൂറാ കൗൺസിൽ,
11:59
by royal decree of King Abdullah,
അബ്ദുള്ള രാജാവിന്റെ ഉത്തരവ് പ്രകാരം
12:02
last year there were 30 women assigned to that Council,
39 സ്ത്രീകളെ കൗൺസിലിലേക്ക് എടുത്തിട്ടുണ്ട്,
12:04
like 20 percent.
20 ശതമാനത്തോളം.
12:08
20 percent of the Council. (Applause)
കൗൺസിലിലെ 20 ശതമാനം. (കയ്യടി)
12:10
The same time, finally, that Council,
അതേസമയം, ഈ കൗൺസിൽ,
12:13
after rejecting our petition four times for women driving,
സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അവകാശം നൽകുന്ന പെറ്റീഷൻ നാലു തവണ തള്ളിയിരുന്നെങ്കിലും
12:15
they finally accepted it last February.
കഴിഞ്ഞ ഫെബ്രുവരിയിൽ അത് സ്വീകരിക്കപ്പെട്ടു.
12:18
(Applause)
(കയ്യടി)
12:21
After being sent to jail
ജയിലിലേക്ക് വിട്ട ശേഷം,
12:26
or sentenced lashing, or sent to a trial,
ചാട്ടവാറടി ഉത്തരവാക്കിയശേഷമോ, വിചാരണയ്ക്ക് വിട്ടപ്പോഴോ
12:27
the spokesperson of the traffic police said,
ട്രാഫിക്ക് പുലീസിന്റെ വക്താവ് പറഞ്ഞത് ഇപ്രകാരമാണ്,
12:30
we will only issue traffic violation for women drivers.
ഞങ്ങൾ സ്ത്രീ ഡ്രൈവർമാർക്ക് ട്രാഫിക് നിയമലംഘനം മാത്രമേ നൽകുകയുള്ളൂ.
12:32
The Grand Mufti, who is the head
മുതിർന്ന മുഫ്തി,
12:37
of the religious establishment in Saudi Arabia,
സൗദിയിലെ മതമേലധ്യക്ഷനാണദ്ദേഹം,
12:38
he said, it's not recommended for women to drive.
അദ്ദേഹം പറഞ്ഞത്, സ്ത്രീകൾ വാഹനമോടിക്കുന്നത് അഭികാമ്യമല്ല എന്നതാണ്.
12:41
It used to be haram, forbidden, by the previous Grand Mufti.
പഴയ മുതിർന്ന മുഫ്തി ഇതിനെ ഹറാമെന്ന് വിളിച്ച് വിലക്കിയിരുന്നതാണ്.
12:45
So for me, it's not about only these small steps.
എനിക്ക് വേണ്ടി മാത്രമല്ല ഈ ചെറിയ കാല്വെപ്പുകള്.
12:50
It's about women themselves.
സ്ത്രീകൾക്കു വേണ്ടിയാണിത്.
12:55
A friend once asked me, she said,
എന്റെ ഒരു സുഹൃത്ത് ഒരിക്കല് ചോദിക്കുകയുണ്ടായി,
12:57
"So when do you think this women driving will happen?"
"ഈ സ്ത്രീകൾ എന്ന് വാഹനമോടിച്ചു തുടങ്ങും എന്നാണ് താങ്കൾ കരുതുന്നത്?"
12:58
I told her, "Only if women stop asking 'When?'
ഞാൻ പറഞ്ഞു, "സ്തീകൾ 'എന്ന്'?' എന്ന് ചോദിക്കുന്നത് നിർത്തുമ്പോൾ
13:01
and take action to make it now."
അവർ ഉടൻ ചെയ്യാന് തയ്യാറായി ഇറങ്ങുമ്പോൾ"
13:04
So it's not only about the system,
അതുകൊണ്ട്, ഇത് സാമൂഹ്യവ്യവസ്ഥയുടെ മാത്രം പ്രശ്നമല്ല,
13:07
it's also about us women to drive our own life, I'd say.
ഇത് സ്ത്രീകൾക്ക് സ്വന്തം ജീവിതം മുന്നോട്ട് നീക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാൻ കഴിയുന്നതിന്റെയും പ്രശ്നമാണെന്ന് ഞാൻ പറയും.
13:08
So I have no clue, really, how I became an activist.
അതുകൊണ്ട്, ഞാൻ എങ്ങനെ ഒരു പ്രവർത്തക ആയി എന്ന് എനിക്ക് പോലും അറിയില്ല.
13:15
And I don't know how I became one now.
അതെ, എനിക്ക് അതെപ്പറ്റി യാതൊരു അറിവുമില്ല.
13:21
But all I know, and all I'm sure of, in the future
പക്ഷെ, എനിക്കിതറിയാം, ഉറപ്പായും അറിയാം, ഭാവിയിൽ,
13:25
when someone asks me my story,
ആരെങ്കിലും എന്റെ കഥ ചോദിച്ചാൽ,
13:28
I will say, "I'm proud
ഞാൻ പറയും, "ഞാൻ അഭിമാനിക്കുന്നെന്ന്
13:31
to be amongst those women who lifted the ban,
നിരോധനം നീക്കിയ സ്ത്രീകളിലൊരാളായതുകൊണ്ടെന്ന്,
13:33
fought the ban, and celebrated everyone's freedom."
നിരോധനത്തിനെതിരെ പോരാടിയതുകൊണ്ടെന്ന്, എല്ലാവരുടെയും സ്വാതന്ത്ര്യം ആഘോഷിച്ചതുകൊണ്ടെന്ന്."
13:36
So the question I started my talk with,
ഞാൻ എന്റെ പ്രസംഗം തുടങ്ങിയത് ഒരു ചോദ്യത്തിൽ നിന്നായിരുന്നു,
13:40
who do you think is more difficult to face,
ആരെ നേരിടുന്നതാണ് കൂടുതൽ വിഷമം,
13:43
oppressive governments or oppressive societies?
അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടങ്ങളെയോ, അവകാശങ്ങള് നിഷേധിക്കുന്ന സമൂഹത്തെയോ?
13:47
I hope you find clues to answer that from my speech.
ഇതിനുള്ള ഉത്തരത്തിലേക്കെത്താൻ എന്റെ പ്രസംഗം നിങ്ങളെ സഹായിക്കുമെന്ന് കരുതുന്നു.
13:50
Thank you, everyone.
എല്ലാവർക്കും നന്ദി.
13:52
(Applause)
(കയ്യടി)
13:54
Thank you.
നന്ദി.
13:59
(Applause)
(കയ്യടി)
14:02
Thank you. (Applause)
നന്ദി. (കയ്യടി)
14:07
Translated by Netha Hussain
Reviewed by Netha Hussain

▲Back to top

About the speaker:

Manal al-Sharif - Women’s rights activist
Manal al-Sharif advocates for women’s right to drive, male guardianship annulment, and family protection in Saudi Arabia.

Why you should listen

In May 2011, Manal al-Sharif filmed herself driving a car in Saudi Arabia, where women are prohibited from driving. She posted the video on YouTube, called on women to participate in a Women2Drive campaign on June 17 of that year, and attracted 12,000 fans to a Facebook page she’d collaborated on called Teach Me How to Drive So I Can Protect Myself. During a second turn at the wheel, she was arrested. Nine days -- and a groundswell of protest -- later she was released from jail.
 
Al-Sharif, an information technology consultant, remains active in the women right's movement. She has broadened her campaign to focus on guardianship annulment and family protection as well as driving rights, and has founded several groups throughout Saudi Arabia with the title "My rights, my dignity."

More profile about the speaker
Manal al-Sharif | Speaker | TED.com