TED Talks with Malayalam transcript

ക്രിസ്റ്റിൻ പൊറത്ത്: എന്തുകൊണ്ട് സഹപ്രവർത്തകരോടുള്ള നിങ്ങളുടെ ബഹുമാനം ബിസിനെസ്സിന് ഗുണം ചെയ്യുന്നു

TEDxUniversityofNevada

ക്രിസ്റ്റിൻ പൊറത്ത്: എന്തുകൊണ്ട് സഹപ്രവർത്തകരോടുള്ള നിങ്ങളുടെ ബഹുമാനം ബിസിനെസ്സിന് ഗുണം ചെയ്യുന്നു
1,949,033 views

കരിയറിൽ മുന്നോട്ട് പോകണമെന്ന് ചിന്തിക്കുന്നുണ്ടോ? നേതൃത്വ ഗവേഷക ക്രിസ്റ്റിൻ പൊറത്ത് പറയുന്നു, നിങ്ങളുടെ സഹപ്രവർത്തകരോട് നന്നായി പെരുമാറിക്കൊണ്ട് തുടക്കം കുറിക്കുക. ഈ ശാസ്ത്രീയ അടിത്തറയുള്ള സംഭാഷണത്തിൽ അവർ കർക്കശ്യത്തിന് കൊടുക്കേണ്ടി വരുന്ന വിലയെപ്പറ്റി അത്ഭുത കരമായ ഉൾക്കാഴ്ച്ച പങ്ക് വെക്കുകയും എങ്ങനെ ബഹുമാനപുരസ്സരമുള്ള ചെറിയ പ്രവർത്തികൾ തൊഴിൽ വിജയത്തെയും കമ്പനിയുടെ ഏറ്റവും താഴെയുള്ള ജോലിക്കാരെയും ഉത്തേജിപ്പിക്കുന്നു എന്നും കാണിച്ചു തരുന്നു

ബുര്‍ചിന്‍ മുത്‍ലു ബക്ടില്‍: പ്രപഞ്ച വിജ്ഞാനത്തെ വെല്ലുവിളിക്കുന്ന അപൂര്‍വ്വ ഗാലക്സി

TED2018

ബുര്‍ചിന്‍ മുത്‍ലു ബക്ടില്‍: പ്രപഞ്ച വിജ്ഞാനത്തെ വെല്ലുവിളിക്കുന്ന അപൂര്‍വ്വ ഗാലക്സി
2,197,665 views

പുതിയ ഗാലക്സി കണ്ടെത്തുന്നതും അതിന് നിങ്ങളുടെ പേര് ഇടുന്നതും എങ്ങനെയിരിക്കും. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞയും ടെഡ് അംഗവുമായ ബുര്‍ചിന്‍ മുത്‍ലു ബക്ടില്‍ അവരുടെ ടീം പുതിയ ഗാലക്സി കണ്ടെത്തിയ അത്ഭുതകരമായ കഥ വ്യക്തമാക്കുന്നു

ചേതന ഗാല സിൻഹ: എങ്ങനെ ഗ്രാമീണരായ ഇന്ത്യൻ സ്ത്രീകൾ ധൈര്യം മൂലധനം ആക്കി മാറ്റുന്നു.

TED2018

ചേതന ഗാല സിൻഹ: എങ്ങനെ ഗ്രാമീണരായ ഇന്ത്യൻ സ്ത്രീകൾ ധൈര്യം മൂലധനം ആക്കി മാറ്റുന്നു.
1,223,112 views

ബാങ്കുകൾ ഇന്ത്യയിലെ ഗ്രാമീണരായ തന്റെ അയൽപക്കകാർക്ക് സേവനം നിഷേധിച്ചപ്പോൾ, ചേതന ഗാല സിൻഹ അടുത്ത ഏറ്റവും നല്ല പരിഹാരം ഉണ്ടാക്കി :അവർ സ്വന്തമായി ഒരു ബാങ്ക് തന്നെ തുടങ്ങി, സ്ത്രീകൾക്ക്‌ വേണ്ടി സ്ത്രീകൾ നടത്തുന്ന രാജ്യത്തെ ആദ്യത്തെ ബാങ്ക്. ഈ ആവേശജനകമായ പ്രസംഗത്തിൽ, അവർ തന്നെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു പിടിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന സാമ്പത്തിക പിന്തുണ ഇല്ലാത്ത സ്ത്രീകളുടെ കഥകൾ പങ്കു വെയ്ക്കുന്നു.

മിഖാലി സയ്ഗാർ: റഷ്യൻ വിപ്ലവം സോഷ്യൽ മീഡിയയിൽ എങ്ങെനെ കാണപ്പെടുമായിരുന്നു

TED2018

മിഖാലി സയ്ഗാർ: റഷ്യൻ വിപ്ലവം സോഷ്യൽ മീഡിയയിൽ എങ്ങെനെ കാണപ്പെടുമായിരുന്നു
1,310,403 views

ചരിത്രം വിജയികളായി എഴുതപ്പെടുന്നു എന്ന് പറയപ്പെടുന്നു. പക്ഷെ അതെല്ലാരാലും എഴുതപ്പെട്ടിരുന്നെങ്കിൽ എങ്ങെനെ കാണപ്പെടുമായിരുന്നു? പത്രപ്രവർത്തകനും TED ഫെല്ലോയുമായ മിഖാലി സയ്ഗാർ മരിച്ചവർക്കായുള്ള Project1917 വഴി നമ്മെ കാട്ടിത്തരുന്നു. ഇതിൽ റഷ്യൻ വിപ്ലവകാലത്തു ജീവിച്ചിരുന്ന 3,000 തിലധികം ആളുകളുടെ കത്തുകളും ഡയറികളും ചേർക്കപ്പെട്ടിരിക്കുന്നു. ഒപ്പം ലെനിന്റെയും ട്രോസ്കിയുടെയും നിത്യചിന്തകളെ ആവിഷ്കരിക്കുക വഴി ചരിത്രം യാഥാർഥ്യത്തിൽ എങ്ങെനെ ആയിരുന്നു എന്ന് അദ്ദേഹം നമ്മുക്ക് കാട്ടിത്തരുന്നു. ഒപ്പം 1968 എന്ന പരിണാമകരമായ വർഷത്തെ സംബന്ധിച്ചുളള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രോജെക്റ്റിനെപ്പറ്റിയുള്ള വിവരങ്ങളും നൽകുന്നു.

കാശ്മീർ ഹിൽ & സൂര്യ മട്ടു: നിങ്ങളുടെ സ്മാർട്ട് ഉപകരണങ്ങൾക്ക് നിങ്ങളെപ്പറ്റി എന്തെല്ലാ അറിയാം അല്ലെങ്കിൽ ഷെയർ ചെയ്യാൻ കഴിയും?

TED2018

കാശ്മീർ ഹിൽ & സൂര്യ മട്ടു: നിങ്ങളുടെ സ്മാർട്ട് ഉപകരണങ്ങൾക്ക് നിങ്ങളെപ്പറ്റി എന്തെല്ലാ അറിയാം അല്ലെങ്കിൽ ഷെയർ ചെയ്യാൻ കഴിയും?
1,832,892 views

നിങ്ങളുടെ സ്മാർട്ട് ഉപകരണങ്ങൾക്കു നിങ്ങളോടു സംസാരിക്കാൻ കഴിയുമെങ്കിൽ മറ്റാരോടെല്ലാം സംസാരിക്കാനാവും? കാശ്മീർ ഹില്ലും സൂര്യ മട്ടുവും ഇത് കണ്ടെത്താൻ ആഗ്രഹിച്ചു. ഇതിനായി അവർ കശ്മീരിന്റെ അപ്പാർട്മെന്റിൽ 18 ഓളം സ്മാർട്ട് ഉപകരണങ്ങൾ ഘടിപ്പിച്ചു. ഒരു പ്രത്യേക റൗട്ടറിൻറെ സഹായത്തോടെ അവയെല്ലാം എത്ര വട്ടം അവയുടെ സെർവറുകളുമായി ബന്ധം പുലർത്തുന്നു എന്ന് കണ്ടെത്താൻ ശ്രമിച്ചു. ഫലങ്ങൾ അതിശയകരമായിരുന്നു; ആശങ്കാജനകവും!നിങ്ങളുടെ ഉറക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ, ടീവി കാണലുകൾ മുതൽ ബ്രഷിങ് ശീലങ്ങൾ വരെ നിങ്ങളുടെ സ്മാർട്ട് ഉപകരണങ്ങൾ അവയുടെ കമ്പനികളുമായി പങ്കുവക്കുന്നു എന്നറിയുക. കമ്പനികൾ ഇവയെല്ലാം ഉപയോഗിച്ച് നിങ്ങളെ എങ്ങനെ പ്രൊഫൈൽ ചെയ്യുന്നു എന്നും അറിയുക. (മുതിർന്നവർക്ക് യോജിക്കുന്ന പ്രഭാഷണശൈലി)

ഡേവിഡ് റോക്ക്വെൽ: ഗോവണിപ്പടികള്‍ ജീവിതത്തെ പരുവപ്പെടുത്തുന്ന രഹസ്യവഴികള്‍

Small Thing Big Idea

ഡേവിഡ് റോക്ക്വെൽ: ഗോവണിപ്പടികള്‍ ജീവിതത്തെ പരുവപ്പെടുത്തുന്ന രഹസ്യവഴികള്‍
410,388 views

രണ്ടിടങ്ങൾക്കിടയിലെ വഴി എന്നതിനപ്പുറം ഗോവണിപ്പടികൾ വൈകാരികമായി കൂടി നിങ്ങളുടെ ചലനാത്മകതയെ സ്വാധീനിക്കുന്നുണ്ട്. ആർക്കിടെക്ടായ ഡേവിഡ് റോക്ക് വെൽ സംസാരിക്കുന്നു.

ടിറ്റോ ഡീലർ: എന്റെ യഥാർത്ഥ സമ്മാനം

TED@Tommy

ടിറ്റോ ഡീലർ: എന്റെ യഥാർത്ഥ സമ്മാനം
204,463 views

ബ്ലൂസ് മ്യൂസിഷ്യൻ ടിറ്റോ ഡീലർ മിസിസിപ്പിയിലെ യുദ്ധകാലങ്ങൾക്കു മുമ്പേയുള്ള ഈണശൈലിയിലൂടെ ന്യൂയോർക്കിലെ തന്റെ കുട്ടിക്കാലാനുഭവങ്ങളെ വരികളിലൂടെ, സംയോജിപ്പിക്കുകയാണിവിടെ, അരങ്ങിനും, ആലാപനത്തിനും, തന്ത്രിവാദ്യത്തിനും, ആവേശോജ്വലമായ ഒരു ആഖ്യാനം നൽകുകയാണ് അദ്ദേഹത്തിന്റെ 'എന്റെ നല്ല സമ്മാനം' എന്ന ഈ ഗാനത്തിലൂടെ.

സക്കറിയ മാമ്പിള്ളി: ലോകമാകമാനമുള്ള പ്രതിഷേധം ജനാധിപത്യത്തെ പുനർ നിർവ്വചിക്കുന്ന വിധം

TEDGlobal 2017

സക്കറിയ മാമ്പിള്ളി: ലോകമാകമാനമുള്ള പ്രതിഷേധം ജനാധിപത്യത്തെ പുനർ നിർവ്വചിക്കുന്ന വിധം
887,442 views

ജനാധിപത്യപ്രക്രിയ ബുദ്ധിമുട്ടുകൾ നിറഞ്ഞതും സങ്കീർണ്ണവും പലപ്പോഴും കാര്യക്ഷമതയില്ലാത്തതുമാണ് -- പക്ഷേ ആഫ്രിക്കയിലാകമാനം പ്രവർത്തകർ പ്രതിഷേധത്തെ കേന്ദ്രസ്ഥാനത്തുകൊണ്ടുവന്ന് ജനാധിപത്യത്തെ പുനർ നിർവ്വചിച്ചുകൊണ്ടിരിക്കുകയാണ്. വെളിച്ചം വീശുന്ന ഒരു പ്രഭാഷണത്തിലൂടെ രാഷ്ട്രമീമാംസാവിദഗ്ദ്ധൻ സക്കറിയ മാമ്പിള്ളി നമുക്ക് ടുണീഷ്യ, മലാവി, സിം‌ബാബ്‌വെ എന്നിവയെപ്പോലുള്ള രാജ്യങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധ തരംഗത്തിനെപ്പറ്റി ഒരു ആമുഖം തരുന്നു. ഇത്തരം രാഷ്ട്രീയ എതിർപ്പുകൾ നമ്മുടെ രാഷ്ട്രീയ സങ്കൽപ്പങ്ങളെ സാദ്ധ്യമെന്ന് കരുതുന്നതിനപ്പുറം എങ്ങനെ വികസിപ്പിക്കുന്നു എന്ന് ഇദ്ദേഹം വിശദീകരിക്കുന്നു.

വെൻഡേ “ഫ്രീ‌ക്വെൻസി“ കാത്വിവ: ജനനവും മരണവും കൂട്ടിമുട്ടുന്നയിടത്തെ കറുത്ത ജീവൻ

TEDWomen 2017

വെൻഡേ “ഫ്രീ‌ക്വെൻസി“ കാത്വിവ: ജനനവും മരണവും കൂട്ടിമുട്ടുന്നയിടത്തെ കറുത്ത ജീവൻ
909,975 views

“‌ആൾക്കാർ അലംഭാവം, കാലം എന്നീ തൂമ്പകൾ കൊണ്ട് കുഴിച്ചുമൂടാൻ ശ്രമിക്കുന്ന കഥകൾ മാന്തിയെടുക്കുന്നതാണ് കലാകാരന്റെ ജോലി,“ എന്ന് കവയത്രിയും സ്വാതന്ത്ര്യപ്പോരാളിയുമായ വെൻഡെ “ഫ്രീ‌ക്വിൻസി“ കാത്വിവ പറയുന്നു. “മാതൃത്വത്തിന്റെ സന്തോഷങ്ങൾ“ എന്ന തന്റെ കവിത അവതരിപ്പിച്ചുകൊണ്ട് കാത്വിവ അമേരിക്കയിലെ കറുത്ത അമ്മമാരുടെ അനുഭവവും കറുത്ത ജീവനുമായി ബന്ധപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രഭാവവും വിശകലനം ചെയ്യുന്നു -- എന്തെന്നാൽ അവരുടെ അഭിപ്രായത്തിൽ, ഇവ രണ്ടും വേർതിരിക്കാനാവില്ല തന്നെ.

അമർ ഇനാം‌ദാർ: ഗ്രിഡിന്റെ ഭാഗമല്ലാത്ത സൗരോർജ്ജത്തിന്റെ ത്രസിപ്പിക്കുന്ന സാദ്ധ്യതകൾ

TEDGlobal 2017

അമർ ഇനാം‌ദാർ: ഗ്രിഡിന്റെ ഭാഗമല്ലാത്ത സൗരോർജ്ജത്തിന്റെ ത്രസിപ്പിക്കുന്ന സാദ്ധ്യതകൾ
1,415,051 views

ആഫ്രിക്കയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരു ഊർജ്ജ വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രിഡിനു പുറത്തുള്ള സൗരോർജ്ജം വൈദ്യുത സംവിധാനങ്ങൾക്ക് പകരമാകുന്നു. ഒരു കുതിച്ചുചാട്ടത്തെപ്പറ്റിയുള്ള ധീരമായ പ്രഭാഷണത്തിലൂടെ അമർ ഇനാം‌ദാർ ആത്മാഭിമാനത്തോടെ ഗ്രിഡിലുൾപ്പെടാത്ത സോളാർ കിറ്റുകൾ ഉപയോഗിക്കുന്നവരെ പരിചയപ്പെടുത്തുന്നു. കാർബൺ ബഹിർഗമനം കുറഞ്ഞ ഭാവി, എല്ലാവർക്കും ഊർജ്ജം ലഭ്യമാകുക എന്നീ രണ്ട് ലക്ഷ്യങ്ങൾ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നേടുന്നതിനെപ്പറ്റി ഇദ്ദേഹം വിശദീകരിക്കുന്നു. “എല്ലാ വീടുകളും അഭിമാനത്തോടെ ഊർജ്ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു“ എന്ന് ഇനാംദാർ പറയുന്നു. “ഇതാണ് ഊർജ്ജത്തിന്റെ ജനാധിപത്യം“. (ഇതെത്തുടർന്ന് ടെഡ് ക്യൂറേറ്റർ ക്രിസ് ആൻഡേഴ്സണുമായി ചെറിയ ചോദ്യോത്തരങ്ങളും)

ജോർജ്ജ് സ്റ്റൈന്മെറ്റ്സ്: പറക്കുന്ന ഒരു കസേരയിൽ നിന്ന് ആഫ്രിക്കയുടെ ചിത്രങ്ങൾ

TEDGlobal 2017

ജോർജ്ജ് സ്റ്റൈന്മെറ്റ്സ്: പറക്കുന്ന ഒരു കസേരയിൽ നിന്ന് ആഫ്രിക്കയുടെ ചിത്രങ്ങൾ
454,407 views

ലോകത്തിലെ ഏറ്റവും ചെറുതും വേഗത കുറഞ്ഞതുമായ വിമാനത്തിൽ നിന്ന് ജോർജ്ജ് സ്റ്റൈന്മെറ്റ്സ് എടുത്ത ആഫ്രിക്കയുടെ അദ്ഭുതകരമായ ചിത്രങ്ങൾ. ഒരു ലോൺ കസേരയിൽ പറക്കുമ്പോൾ വ്യക്തമാകുന്ന ചരിത്രപരവും പരിസ്ഥിതിശാസ്ത്രപരവും സാമൂഹികവുമായ രൂപങ്ങൾ.

എഡ്‌സൽ സാൽവാന്യ: എച്ച്‌ഐവിയുടെ അപകടകരമായ പരിണാമം

TEDGlobal 2017

എഡ്‌സൽ സാൽവാന്യ: എച്ച്‌ഐവിയുടെ അപകടകരമായ പരിണാമം
1,305,559 views

നാം എച്ച്‌ഐവിയ്ക്കെതിരായ യുദ്ധം ജയിച്ചു എന്ന് കരുതുന്നുണ്ടോ? അത് ശരിയാകണമെന്നില്ല -- മരുന്നുകളോട് പ്രതിരോധശക്തിയുള്ളതും അനുരൂപമായതുമായ വൈറസുകൾ വരുമ്പോൾ. കണ്ണ് തുറപ്പിക്കുന്ന ഒരു പ്രഭാഷണത്തിൽ ടെഡ് ഫെലോ ആയ എ‌ഡ്‌സെൽ സാൽവാന ഇപ്പോൾ തന്റെ നാടായ ഫിലിപ്പീൻസിൽ വ്യാപിക്കുന്ന ആക്രമണകാരിയായ എച്ച്‌ഐവി ഉപ ഇനമായ എ‌ഇ യെപ്പറ്റി പറയുന്നു. ഇത് ലോകമാസകലം വ്യാപിക്കുന്ന ഒരു പകർച്ചവ്യാധിയാകാൻ ഇടയുണ്ടെന്ന് അദ്ദേഹം താക്കീത് നൽകുന്നു.

ലൈല ടകയാമ: ഒരു യന്ത്രമനുഷ്യനായാൽ എങ്ങനെയിരിക്കും

TEDxPaloAlto

ലൈല ടകയാമ: ഒരു യന്ത്രമനുഷ്യനായാൽ എങ്ങനെയിരിക്കും
1,145,379 views

നാം ഇപ്പോൾ തന്നെ യന്ത്രമനുഷ്യരുടെ ഇടയിലാണ് താമസിക്കുന്നത്: ഡിഷ് വാഷർ പോലെയുള്ള ഉപകരണങ്ങളും യന്ത്രങ്ങളും തെർമോസ്റ്റാറ്റുകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായതിനാൽ നാം അവയെ യന്ത്രമനുഷ്യരായി കാണുന്നില്ല. കൂടുതൽ റോബോട്ടുകളുള്ള ഒരു ഭാവി എങ്ങനെയിരിക്കും? മനുഷ്യരും യന്ത്രമനുഷ്യരുമായുള്ള ഇടപെടലുകൾ രൂപകൽപ്പന ചെയ്യുന്നതിലെ അനന്യമായ വെല്ലുവിളികൾ ലൈല ടകയാമ എന്ന സാമൂഹ്യ ശാസ്ത്രജ്ഞ പങ്കുവയ്ക്കുന്നു. റോബോട്ടുകൾ ഉൾപ്പെട്ട ഭാവിയെപ്പറ്റി പരീക്ഷണങ്ങൾ നടത്തുന്നത് നമുക്ക് നമ്മെപ്പറ്റിത്തന്നെ മനസ്സിലാക്കുവാനുള്ള സാഹചര്യമൊരുക്കുന്നതും പരാമർശിക്കുന്നുണ്ട്.

ലിസ ഫെൽഡ്‌മാൻ ബാരറ്റ്: നിങ്ങൾ സ്വന്തം വികാരങ്ങളുടെ ദയയിലല്ല - നിങ്ങളുടെ തലച്ചോറിന്റെ നിർമിതികളാണവ

TED@IBM

ലിസ ഫെൽഡ്‌മാൻ ബാരറ്റ്: നിങ്ങൾ സ്വന്തം വികാരങ്ങളുടെ ദയയിലല്ല - നിങ്ങളുടെ തലച്ചോറിന്റെ നിർമിതികളാണവ
4,129,671 views

ഒരാളുടെ മുഖത്ത് നോക്കി നിങ്ങൾക്ക് അയാളുടെ മാനസികാവസ്ഥ എന്താണെന്ന് അറിയാൻ സാധിക്കുമോ? എല്ലാവർക്കും ഒരേ പോലെ സന്തോഷവും ദുഃഖവും ഉത്കണ്ഠയും അനുഭവപ്പെടുമോ? ശരിക്കും വികാരങ്ങൾ എന്നാൽ എന്താണ്? കഴിഞ്ഞ 25 വർഷങ്ങളായി സൈക്കോളജി പ്രഫസർ ലിസ ഫെൽഡ്‌മാൻ ബാരറ്റ് വികാരങ്ങൾ യഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കാനായി മുഖഭാവങ്ങൾ രേഖപ്പെടുത്തുകയും, തലച്ചോർ സ്കാൻ ചെയ്യുകയും നൂറുകണക്കിന് ഫിസിയോളജി പഠനങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നു. അവരുടെ വിശാലമായ പഠനങ്ങളുടെ ഫലം നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കുന്നു -- അതോടൊപ്പം നമുക്ക് സ്വന്തം വികാരങ്ങളുടെ മേൽ നാം കരുതുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണം എങ്ങനെ നേടാനാവും എന്ന് വിവരിക്കുന്നുമുണ്ട്.

ലാന മസാരെ: ജലസംരക്ഷണത്തിന് ചിന്തനീയമായ 3 മാർഗ്ഗങ്ങൾ

TED@BCG Milan

ലാന മസാരെ: ജലസംരക്ഷണത്തിന് ചിന്തനീയമായ 3 മാർഗ്ഗങ്ങൾ
1,125,708 views

ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം ലോകത്തെ മൂന്നിലൊന്ന് ആളുകളും ജലദൗർലഭ്യം ഉള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. വെറും അഞ്ച് ശതമാനം ആളുകളേ 20 വർഷത്തിന് മുൻപ് ഉണ്ടായിരുന്നതിലും അധികം ജലലഭ്യത ഉള്ള പ്രദേശങ്ങളിൽ ജീവിക്കുന്നുള്ളു. 1973 മുതൽ അത്യധികം ജലദൗർലഭ്യം അനുഭവിക്കുന്ന ജോർദാനിൽ ജനിച്ചുവളർന്ന ആളാണ് ലാന മസാരെ. പേരെഴുതാൻ പഠിച്ച പ്രായം മുതൽ തന്നെ ജലസംരക്ഷണപാഠങ്ങളും അവർ പഠിച്ചു. ജലദൗർലഭ്യം എന്ന ആഗോളപ്രശ്നത്തെ നേരിടാനായി, വരൾച്ച അനുഭവിക്കുന്ന രാജ്യങ്ങൾ അനുവർത്തിക്കുന്ന മൂന്ന് പാഠങ്ങൾ പങ്കുവെയ്ക്കുകയാണ് അവർ ഈ പ്രായോഗിക സംഭാഷണത്തിൽ.

ഫ്രെഡ്രോസ് ഒകുമു: എന്തുകൊണ്ടാണ് ഞാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെക്കുറിച്ച് പഠിക്കുന്നത് -- കൊതുകുകൾ

TEDGlobal 2017

ഫ്രെഡ്രോസ് ഒകുമു: എന്തുകൊണ്ടാണ് ഞാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെക്കുറിച്ച് പഠിക്കുന്നത് -- കൊതുകുകൾ
1,099,678 views

നമുക്ക് കൊതുകുകളെപ്പറ്റി ശരിക്കും എന്താണ് അറിയാവുന്നത്? ഫ്രെഡോസ് ഒകുമു ഈ രോഗകാരികളായ പ്രാണികളെ പിടിച്ചാണ് ജീവിക്കുന്നത് -- ഇവയുടെ സംഖ്യ വെട്ടിക്കുറയ്ക്കാൻ സാധിക്കും എന്ന പ്രതീക്ഷയോടെ. കൊതുകുകളെപ്പറ്റിയുള്ള പഠനത്തിന്റെ മുൻനിരയിൽ നമുക്ക് ഒകുമുവിനോടൊപ്പം ചേരാം, അദ്ദേഹം ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രാണിയെ നേരിടാനായി ടാൻസാനിയയിലെ തന്റെ ഇഫകാര ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം വികസിപ്പിച്ച ചില അസാധാരണ രീതികളെക്കുറിച്ച് വിശദീകരിക്കുന്നു.

ഹാദി എൽദബെക്ക്: കലാകാരന്മാരും സമ്പത്ഘടനയും- എങ്ങനെയവരെ പിൻതുണക്കാം

TED Residency

ഹാദി എൽദബെക്ക്: കലാകാരന്മാരും സമ്പത്ഘടനയും- എങ്ങനെയവരെ പിൻതുണക്കാം
1,211,385 views

കല ജീവിതത്തിന് പുതിയ അർത്ഥതലങ്ങൾ സമ്മാനിക്കുന്നു. അത് നമ്മുടെ സംസ്കാരത്തിന്റെ ആത്മാവാണ്. എന്നിട്ടും എന്ത് കൊണ്ടാണ് കലാകാരന്മാർക്ക് വേണ്ട പിന്തുണ ലഭിക്കാത്തത്? ഹാദി എൽദെബെക്ക് കലക്ക് മൂല്യം നൽകുന്നൊരു സമൂഹത്തിനായി യത്നിക്കുകയാണ്. ഒരു ഓൺലൈൻ വേദിയിലൂടെ കലാകാരന്മാരെ ഗ്രാന്റും ഫണ്ടും ലഭിക്കാനുള്ള ശ്രോതസ്സുകളുമായി ബന്ധിപ്പിക്കുക വഴി അവർക്ക് തങ്ങളുടെ സർഗസപര്യകളിൽ ശ്രദ്ധ നൽകാൻ സഹായിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ടിം ക്രൂഗർ: അന്തരീക്ഷത്തിൽ നിന്ന് CO2 നീക്കം ചെയ്യുന്നതിലൂടെ നമുക്ക് കാലാവസ്ഥാ വ്യതിയാനം നിർത്തുവാൻ സാധിക്കുമോ?

TED2017

ടിം ക്രൂഗർ: അന്തരീക്ഷത്തിൽ നിന്ന് CO2 നീക്കം ചെയ്യുന്നതിലൂടെ നമുക്ക് കാലാവസ്ഥാ വ്യതിയാനം നിർത്തുവാൻ സാധിക്കുമോ?
1,390,080 views

കാലാവസ്ഥാവ്യതിയാനം നമുക്ക് ചികിത്സിക്കുവാൻ സാധിക്കുമോ? ഭൗമ എഞ്ചിനിയറിങ് ഗവേഷകൻ ടിം ക്രൂഗർ ഇത് പരീക്ഷിച്ച് നോക്കുവാൻ ആഗ്രഹിക്കുന്നു. പ്രതീക്ഷ നൽകുന്ന ഒരു സാദ്ധ്യത അദ്ദേഹം നമ്മോട് പങ്കിടുന്നു. പ്രകൃതിവാതകം ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് നീക്കം ചെയ്യുന്ന തരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി. ഇപ്പോൾ തന്നെ ഭീകരരൂപം പ്രാപിച്ചിരിക്കുന്ന ആഗോളതാപനത്തിന് തടയിടാനുള്ള സൃഷ്ടിപരവും കരുതിക്കൂട്ടിയുള്ളതുമായ ശ്രമം നടത്തുവാൻ ആഗ്രഹിക്കുന്ന ഈ വിവാദപരമായ മേ ലയെപ്പറ്റി കൂടുതൽ അറിയൂ -- സാദ്ധ്യതകളും അപകടങ്ങളും --.

സ്റ്റെഫാനീ ബുസാരി: വ്യാജവാര്‍ത്തകള്‍ അപകടകരമാകുമ്പോള്‍

TEDLagos Ideas Search

സ്റ്റെഫാനീ ബുസാരി: വ്യാജവാര്‍ത്തകള്‍ അപകടകരമാകുമ്പോള്‍
1,295,714 views

ഏപ്രില്‍ 14, 2014ല്‍ ബോക്കോ ഹറാം തീവ്രവാദിസംഘടന ഇരുന്നൂറിലേറെ പെണ്‍കുട്ടികളെ നൈജീരിയയിലെ ചിബോക്ക് എന്ന സ്ഥലത്തു നിന്നും തട്ടിക്കൊണ്ടു പോയി. ലോകത്താകമാനം ഈ കുറ്റകൃത്യം #BringBackOurGirls (ഞങ്ങളുടെ പെണ്‍കുട്ടികളെ തിരികെ തരൂ) എന്ന മുദ്രാവാക്യത്തിലൂടെ ഏറ്റെടുക്കപ്പെട്ടു. പക്ഷേ, നൈജീരിയയിലാകട്ടെ, ഗവണ്മെന്‍റ് ഉദ്യോഗസ്ഥര്‍ തന്നെ ഇതിനെ ഒരു കെട്ടുകഥയായി ചിത്രീകരിച്ചു. തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വൈകാന്‍ ഇതൊരു കാരണമായി. ശക്തമായ ഈ പ്രഭാഷണത്തിലൂടെ, മാധ്യമ പ്രവര്‍ത്തകയായ സ്റ്റെഫാനീ ബുസാരി ചിബോക്ക് ദുരന്തത്തിലേക്ക് ഏവരുടെയും ശ്രദ്ധക്ഷണിക്കുന്നു. ഈ പശ്ചാത്തലത്തില്‍, വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയെ എങ്ങനെ പ്രതിരോധിക്കാമെന്നും അവര്‍ വിശദീകരിക്കുന്നു.

പ്രോസന്റ ചക്രബർട്ടി: ചരിത്രാതീതകാല സൂചനകൾ, അന്ധനായ കാവേഫിഷിലൂടെ

TED2016

പ്രോസന്റ ചക്രബർട്ടി: ചരിത്രാതീതകാല സൂചനകൾ, അന്ധനായ കാവേഫിഷിലൂടെ
1,164,927 views

പുതിയ കാവേഫിഷ് സ്പീഷീസ് തേടി TED ഫെലോ പ്രോസന്ത ചക്രബർടത്തി ലോകത്തിന്റെ പല ഭാഗങ്ങൾ പര്യവേക്ഷണം നടത്തി. ഈ കാവേഫിഷ് ജീവികൾ നമ്മുടെ ഭൂമിശാസ്ത്രത്തിന്‍റെ ഉള്‍ക്കാഴ്ചയിലേക്ക് നമ്മെ കൊണ്ടുപോകുന്നു.

ജോസഫ് റവനെൽ: ബാർബർഷോപ്പുകൾക്ക് എങ്ങിനെ മനുഷ്യരെ ആരോഗ്യവാനാക്കാൻ കഴിയും .

TED2016

ജോസഫ് റവനെൽ: ബാർബർഷോപ്പുകൾക്ക് എങ്ങിനെ മനുഷ്യരെ ആരോഗ്യവാനാക്കാൻ കഴിയും .
1,129,383 views

ബാർബർ ഷോപ്പുകൾ കറുത്തമനുഷ്യർക്ക് ഒരു സുരക്ഷിത സ്വർഗമാകാം,സത്യസന്ധമായ സംഭാഷണങ്ങൾക്കും വിശ്വാസത്തിനും വേണ്ടിയുള്ള ഒരു സ്ഥലം-- പിന്നെ, വൈദ്യൻ ജോസഫ് റവനെൽ കാട്ടിത്തരുന്നപോലെ, ആരോഗ്യ സംബന്ധിയായ സങ്കീർണ വിഷയങ്ങൾ പ്രതിപാദിക്കാൻ പറ്റിയ സ്ഥലം. അദ്ദേഹത്തിന്റെ സാധാരണ ബാർബർഷോപ്പുകൾ കണക്കുകൾ പ്രകാരം കറുത്ത മനുഷ്യരെ വളരെ അധികവും ഗുരുതരവുമായി ബാധിക്കാവുന്ന, ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു സ്ഥലമാക്കി അദ്ദേഹം മാറ്റി.പ്രശ്ന പരിഹാരത്തിൽ ഇത് വളരെയധികം പ്രയോഗമുള്ള ഒരു സമീപനമാണ്."എന്താണ് നിങ്ങളുടെ ബാർബർ ഷോപ്പ്?" അദ്ദേഹം ചോദിക്കുന്നു."ഒരു പ്രത്യേക പ്രശ്നം ബാധിച്ച ആളുകൾക്ക് ഒരു പ്രത്യേക പ്രധിവിധി കണ്ടെത്താൻ കഴിയുന്ന ആ സ്ഥലം എവിടെയാണ് ?"

ജിൽ ഹെന്രിത്ത്: ഭൂഗർഭ ഗുഹകളുടെ ദുരൂഹ ലോകം

TEDYouth 2015

ജിൽ ഹെന്രിത്ത്: ഭൂഗർഭ ഗുഹകളുടെ ദുരൂഹ ലോകം
1,645,705 views

ഗുഹാമുങ്ങൽവിധക്ത ജിൽ ഹെന്രിത്ത് ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഭൂഗർഭജലപാതങ്ങലിൽ പര്യവേഷണം നടത്തുന്നു. ജീവശാസ്ത്രജ്ഞരും, കാലാവസ്ഥാശാസ്ത്രജ്ഞരും, പുരവസ്തുഗവേഷകരോടൊപ്പവും ജോലിചെയ്ത് ഹെന്രിത്ത്, ഭൂമിയിലെ വിദൂര സ്ഥലങ്ങളിൽഅധിവസിക്കുന്ന ജീവജാലങ്ങളുടെ നിഗൂഡതകളുടെ ചുരുളഴിക്കാനും കാലാവസ്ഥാമാറ്റത്തിന്റെ ചരിത്രം പുറത്തുകൊണ്ടുവരാൻ ഗവേഷകരെ സഹായിക്കുന്നു. ഈ ചെറിയ പ്രസംഗത്തിൽ നമ്മളെല്ലാം ഭൌമാന്തരത്തിലെ അത്ഭുതങ്ങൾ അറിയാൻ തിരകൾക്കടിയിലൂടെ മുങ്ങാങ്കുഴി ഇടുകയാണ് ജിൽ ഹെന്രിത്തിനൊപ്പം

What happened when I open-sourced my brain cancer

TEDMED 2013

What happened when I open-sourced my brain cancer
1,162,252 views

When artist Salvatore Iaconesi was diagnosed with brain cancer, he refused to be a passive patient -- which, he points out, means "one who waits." So he hacked his brain scans, posted them online, and invited a global community to pitch in on a "cure." This sometimes meant medical advice, and it sometimes meant art, music, emotional support -- from more than half a million people.

ലൌറ ബൌഷ്നാക്: ഈ സ്ത്രീകള്‍ക്ക്, വായന ഒരു പോരാടലാണ്

TEDGlobal 2014

ലൌറ ബൌഷ്നാക്: ഈ സ്ത്രീകള്‍ക്ക്, വായന ഒരു പോരാടലാണ്
892,418 views

ലോകത്തിന്‍റെ ചിലയിടങ്ങളില്‍ , പകുതിയോളം സ്ത്രീകളും വായിക്കാനും എഴുതാനും കഴിവില്ലത്തവരാണ്. കാരണങ്ങള്‍ പലതാണ്. പക്ഷെ മിക്കവാറും സാഹചര്യങ്ങളില്‍ അച്ഛനോ ഭര്‍ത്താവോ എന്തിനേറെ അമ്മമാര്‍ പോലും വിദ്യഭ്യാസത്തിനു മൂല്യം കല്പിക്കത്തവരാണ്. ഫോട്ടോഗ്രാഫറും TED ഫെല്ലോയുമായ ലൌറ ബൌഷ്നാക് യെമെന്‍, ഈജിപ്റ്റ്‌, ടുണീഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലൂടെ സഞ്ചരിച്ചു ധീരയായ സ്ത്രീകളെ -സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, 60 വയസ്സായ അമ്മമാര്‍- ഇങ്ങനെ ധീരമായി പോരാടുന്നവരെ കാണിച്ചുതരുന്നു.

“Am I dying?” The honest answer.

TED@NYC

“Am I dying?” The honest answer.
2,054,052 views

Matthew O’Reilly is a veteran emergency medical technician on Long Island, New York. In this talk, O’Reilly describes what happens next when a gravely hurt patient asks him: “Am I going to die?”

ക്ലിന്റ് സ്മിത്ത്: നിശ്ശബ്‌ദമായിരിക്കുന്നതിലെ അപകടം

TED@NYC

ക്ലിന്റ് സ്മിത്ത്: നിശ്ശബ്‌ദമായിരിക്കുന്നതിലെ അപകടം
4,719,972 views

വിമർശക കവിയും അദ്ധാപകനുമായ ക്ലിന്റ് ആർതർ പറയുന്നു, "ആളുകൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ നമ്മൾ ഒരുപാട് സമയം ചിലവഴിക്കുന്നു, അതാണെങ്കിലോ അവർ തീരെ ശ്രദ്ധിക്കാത്തതും നാം അപൂര്‍വ്വമായി ശ്രദ്ധ കൊടുക്കുന്നതുമായ കാര്യങ്ങളാണ് " അവഗണനക്കും അധര്‍മ്മത്തിനും എതിരായി സംസാരിക്കാനുള്ള ധൈര്യം കണ്ടെത്തുന്നതിനെ കുറിച്ച്, ഹൃദയതിൽ നിന്നുമുള്ള, ശക്തിയുള്ള ചെയറിയ ഒരു ഭാഗം.

ഡേവിഡ് സെന്‍ഗെ: വേദനപ്പിക്കാത്ത കൃത്രിമാവയവങ്ങള്‍

TED2014

ഡേവിഡ് സെന്‍ഗെ: വേദനപ്പിക്കാത്ത കൃത്രിമാവയവങ്ങള്‍
793,727 views

ആശ്വാസകരമായ കൃത്രിമാവയവങങള്‍ നിര്‍മ്മിക്കാന്‍ ഡേവിഡ് സെന്‍ഗെയെ പ്രേരിപ്പിച്ചതെന്താണ്? അദ്ദേഹം ജനിച്ചതും വളര്‍ന്നതും സിയെറ ലിയോണിലാണ്, അദ്ദേഹത്തിന് വേണ്ടപ്പെട്ടവരില്‍ പലരും ആഭ്യന്തരയുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചവരായിരുന്നു. അവരില്‍ പലരും കൃത്രിമാവയവങ്ങള്‍ ധരിക്കുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി, പിന്നീട് അതിന്റെ കാരണമന്വേഷിച്ച് അതിനൊരു പരിഹാരം കാണാനായിരുന്നു MIT മീഡിയ ലാബിലെ അദ്ദേഹത്തിന്റെ ടീമിന്റെ പരിശ്രമം.

ജേൻ മഗോനിഗൽ: പലകളിക്കാരുടെ .....തള്ളവിരല്‍-മല്ലയുദ്ധം

TEDGlobal 2013

ജേൻ മഗോനിഗൽ: പലകളിക്കാരുടെ .....തള്ളവിരല്‍-മല്ലയുദ്ധം
1,203,484 views

മുഴുവൻ പ്രേക്ഷകരും എണീറ്റ്‌ നിന്ന് പരസ്പരം ബന്ധിച്ചാൽ എന്ത് സംഭവിക്കും? ◦ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാകും, അത് തന്നെ. കുറഞ്ഞ പക്ഷം അതാണ് Jane McGonigal അവളുടെ ഇഷ്ടപെട്ട കളി പഠിപ്പിക്കാൻ ടെഡ്-ൽ ശ്രമിച്ചപ്പോൾ സംഭവിച്ചത്. കളി "വിപുലമായ പലകളിക്കാരുടെ തള്ളവിരല് മല്ലയുദ്ധ"മാകുമ്പോൾ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്

മൊഹമദ് അലി: ഭീകരവാദവും തൊഴിലില്ലായ്മയും തമ്മിലുള്ള ബന്ധം

TEDCity2.0

മൊഹമദ് അലി: ഭീകരവാദവും തൊഴിലില്ലായ്മയും തമ്മിലുള്ള ബന്ധം
1,061,686 views

ഈ ലോകത്തിലെ വലിയ പട്ടണങ്ങളിലെ യുവാക്കളും തൊഴിലില്ലാത്താവരുടേയും , സമ്പത്തിന്റെയും അവസരങ്ങളുടെയും സ്വപനം സത്യം ആകാറുണ്ട്- പക്ഷെ പലപ്പോഴും കാരണം അവര് ഭീകര സംഘടനകളും, അതുപോലുള്ളവരാലും തിരഞ്ഞെടുക്കപെടുന്നു. മനുഷ്യാവകാശ അഭിഭാഷകന്‍ മൊഹമദ് അലി അദ്ധേഹത്തിന്റെ സ്വന്തം മൊഗദിഷുവില് നിന്നുള്ള കഥയില് വരച്ചുകാട്ടുന്നത് നമ്മുടെ പട്ടണങ്ങളിലെ യുവാക്കളില് മാറ്റം വികസിപ്പിച്ചെടുക്കേണ്ടതിനറെ ആവശ്യകതയെ കുറിച്ചാണ്.